ഹസീനയുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവല്‍
Monday, August 5, 2024 9:37 PM IST
ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ ആഭ്യന്തര പ്രക്ഷോഭത്തെ തുടർന്നു പ്രധാനമന്ത്രി പദം രാജിവച്ചശേഷം ഇന്ത്യയിലെത്തിയ ഷേഖ് ഹസീനയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കൂടിക്കാഴ്ച നടത്തി.
ഹസീന ഗാസിയാബാദിൽ എത്തിയതിനു തൊട്ടുപിന്നാലെ ആയിരുന്നു കൂടിക്കാഴ്ചയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. അതിനിടെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര് ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു.
ഇന്ത്യയിൽനിന്നും ഹസീന ലണ്ടനിലേക്ക് പോകുമെന്നാണ് വിവരം.