വയനാടിനായി സാലറി ചലഞ്ചുമായി സർക്കാർ
Monday, August 5, 2024 5:51 PM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട മനുഷ്യരെ സഹായിക്കാനായി സാലറി ചാലഞ്ചുമായി സർക്കാർ.
സർക്കാർ ജീവനക്കാരുടെ പത്ത് ദിവസത്തെ ശന്പളം നൽകാമോ എന്ന് സർക്കാർ അഭ്യർഥിച്ചു. ഇതുസംബന്ധിച്ച നിർദേശം സർക്കാർ സർവീസ് സംഘടനകളുടെ മുന്നിൽ വച്ചിട്ടുണ്ട്.
അഞ്ച് ദിവസത്തെ ശന്പളം നൽകാൻ സംഘടനകൾക്കിടയിൽ ധാരണയായി. ഇക്കാര്യത്തിൽ സംഘടനകളുമായി സമവായത്തിലെത്തിയാൽ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കും.