വാഹനം ഇലക്ട്രിക് വയറില്‍ തട്ടി അപകടം; ബിഹാറിൽ ഒമ്പത് പേര് ഷോക്കേറ്റ് മരിച്ചു
Monday, August 5, 2024 10:27 AM IST
പാറ്റ്ന: ബിഹാറിലെ ഹാജിപൂരിലുള്ള സുൽത്താൻപൂർ ഗ്രാമത്തിൽ ഒമ്പത് തീർഥാടകർ ഷോക്കേറ്റ് മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഹൈ വോൾട്ടേജ് ഇലക്ട്രിക് വയറിൽ തട്ടിയാണ് അപകടമുണ്ടായത്.
എട്ട് പേർ സംഭവസ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിൽവച്ചുമാണ് മരിച്ചത്. മറ്റ് നാല് പേർക്ക് പരിക്കുണ്ട്. ഇവർ പ്രാദേശിക സ്വകാര്യ നഴ്സിംഗ് ഹോമിൽ ചികിത്സയിലാണ്.
11,000 വോൾട്ട് ലൈനിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് അപകടത്തിന് കാരണമായത്. സോനേപൂരിലെ ബാബ ഹരിഹർ നാഥ് ക്ഷേത്രത്തിലേക്ക് പോയവരാണ് അപകടത്തിൽപെട്ടത്. മരിച്ചവരെല്ലാം ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണ്.