ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ബാ​ർ​മ​ർ ജി​ല്ല​യി​ൽ ബി​എ​സ്എ​ഫ് ജ​വാ​ൻ സ്വ​യം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി. ജ​മ്മു​കാ​ഷ്മീ​ർ സ്വ​ദേ​ശി​യാ​യ കോ​ൺ​സ്റ്റ​ബി​ൾ ബ​നാ​ര​സി ലാ​ൽ(51)​ആ​ണ് മ​രി​ച്ച​ത്.

ബ​ഖാ​സ​ർ പോ​ലീ​സ് സ്‌​റ്റേ​ഷ​ന് പ​രി​ധി​യി​ലു​ള്ള പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. ഞാ​യ​റാ​ഴ്ച രാ​വി​ലെ വാ​ച്ച് ട​വ​റി​ൽ വ​ച്ച് ബ​നാ​ര​സി ലാ​ൽ ത​ന്‍റെ സ​ർ​വീ​സ് റൈ​ഫി​ൾ ഉ​പ​യോ​ഗി​ച്ച് സ്വ​യം വെ​ടി​വെ​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​ഷ​ൻ സിം​ഗ് പ​റ​ഞ്ഞു.

മൃ​ത​ദേ​ഹം ബാ​ർ​മ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ആ​ത്മ​ഹ​ത്യ​യ്ക്ക്പി​ന്നി​ലെ കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.