ക​ൽ​പ്പ​റ്റ : ചാ​ലി​യാ​ർ പു​ഴ​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു പോ​യി വ​ന​ത്തി​ൽ കു​ടു​ങ്ങി​യ 18 ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

സൂ​ചി​പ്പ​റ​യു​ടെ സ​മീ​പ​ത്തെ കാ​ന്ത​പ്പാ​റ​യി​ലാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്. ഉ​രു​ൾ പൊ​ട്ട​ലി​ൽ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ചാ​ലി​യാ​ർ പു​ഴ വ​ന​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഇ​വി​ടെ എ​ത്തി​യ​ത്. വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി ഞ്ഞാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.