പാ​രീ​സ്: ഷൂ​ട്ടിം​ഗി​ൽ ഇ​ന്ത്യ​ൻ സ്വ​പ്ന​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി. മൂ​ന്നാം മെ​ഡ​ലെ​ന്ന സ്വ​പ്‌​ന​വു​മാ​യി വ​നി​ത​ക​ളു​ടെ 25 മീ​റ്റ​ര്‍ പി​സ്റ്റ​ള്‍ ഫൈ​ന​ലി​നി​റ​ങ്ങി​യ ഇ​ന്ത്യ​യു​ടെ മ​നു ഭാ​ക​റി​ന് ഇ​ത്ത​വ​ണ ഉ​ന്നം പി​ഴ​ച്ചു.

ഫൈ​ന​ലി​ല്‍ സ്റ്റേ​ജ് ഒ​ന്നി​ലെ മൂ​ന്ന് സീ​രീ​സു​ക​ള്‍​ക്കു​ശേ​ഷം ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി​യ മ​നു​വി​ന് പ​ക്ഷേ ഒ​ടു​വി​ല്‍ നാ​ലാം സ്ഥാ​നം കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി വ​ന്നു.

ഏ​ഴാം സീ​രീ​സി​നു ശേ​ഷം ന​ട​ന്ന ഷൂ​ട്ടോ​ഫി​ല്‍ ര​ണ്ട് പോ​യ​ന്‍റ് മാ​ത്രം നേ​ടി​യ മ​നു​വി​നെ പി​ന്ത​ള്ളി ഹം​ഗ​റി​യു​ടെ വെ​റോ​ണി​ക്ക മേ​ജ​ര്‍ വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ജി​ന്‍ യാം​ഗി​നാ​ണ് സ്വ​ര്‍​ണം. ഫ്രാ​ന്‍​സി​ന്‍റെ കാ​മി​ല്‍ വെ​ള്ളി മെ​ഡ​ല്‍ ക​ര​സ്ഥ​മാ​ക്കി.

നി​ല​വി​ല്‍ 10 മീ​റ്റ​ര്‍ പി​സ്റ്റ​ള്‍ വി​ഭാ​ഗ​ത്തി​ലും 10 മീ​റ്റ​ര്‍ പി​സ്റ്റ​ള്‍ മി​ക്സ​ഡ് വി​ഭാ​ഗ​ത്തി​ലും മ​നു വെ​ങ്ക​ലം നേ​ടി​യി​രു​ന്നു.