കോച്ചിംഗ് സെന്ററിലെ വിദ്യാർഥികളുടെ മരണം; പ്രത്യേക അന്വേഷണ സമിതി രൂപീകരിച്ചു
Tuesday, July 30, 2024 2:35 AM IST
ന്യൂഡൽഹി: സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററിൽ വെള്ളംകയറി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച സംഭവത്തിൽ നിർണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. സംഭവത്തിൽ പ്രത്യേക അന്വേഷണ സമിതി രൂപീകരിച്ചു.
സമിതി മുപ്പതു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി. സമിതിയിൽ ഭവന, ധനകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി, ഡൽഹി സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറി(ആഭ്യന്തരം), ഡൽഹി പോലീസിലെ സ്പെഷ്യൽ സിപി, ഫയർ അഡ്വൈസർ എന്നിവർ അംഗങ്ങളാണ്.
ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ജോയിന്റ് സെക്രട്ടറി കൺവീനറുമായിരിക്കും. കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റില്‍ വെള്ളം കയറി എറണാകുളം സ്വദേശി നെവിന് ഡാല്വിന് (28) തെലങ്കാന സ്വദേശിനിയായ തനിയ സോണി (25), ഉത്തര്‍പ്രദേശ് സ്വദേശിനി ശ്രേയ യാദവ് (25) എന്നിവരാണ് മരിച്ചത്.