ദി​സ്പു​ർ: ആ​സാ​മി​ൽ ഒ​ൻ​പ​ത് കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. മെ​ത്താം​ഫെ​റ്റാ​മൈ​ൻ ഗു​ളി​ക​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്.

സി​ൽ​ചാ​റി​ലെ ക​ച്ചാ​ർ ജി​ല്ല​യി​ൽ നി​ന്നു​മാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​നി​യാ​ഴ്ച രാ​ത്രി ക​ട​ഖാ​ൽ മേ​ഖ​ല​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ്ര​ത്യേ​ക ഓ​പ്പ​റേ​ഷ​നി​ൽ യാ​ബ ഗു​ളി​ക​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന 30,000 മെ​ത്താം​ഫെ​റ്റാ​മി​ൻ ഗു​ളി​ക​ക​ളു​മാ​യി അ​ബ്ദു​ൾ അ​ലി​മി​നെ (42) പി​ടി​കൂ​ടി.

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ഇ​രു​ച​ക്ര വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു. മ്യാ​ൻ​മ​റി​ൽ നി​ന്ന് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച് ആ​സാം വ​ഴി രാ​ജ്യ​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.