ഉറക്കെ പാട്ടുവച്ചത് പ്രകോപനം; അയല്‍വാസിയെ യുവാവ് വീട്ടില്‍ കയറി വെട്ടി
Saturday, July 27, 2024 9:03 AM IST
പത്തനംതിട്ട: ഉറക്കെ പാട്ടുവച്ചതില് പ്രകോപിതനായി അയല്‍വാസിയെ വീട്ടില്‍ കയറി വെട്ടിയ യുവാവ് പിടിയില്‍. ഇളമണ്ണൂര്‍ സ്വദേശി സന്ദീപ് ആണ് പിടിയിലായത്.
കണ്ണന് എന്നയാളെയാണ് ആക്രമിച്ചത്. ഇയാളുടെ തലയ്ക്കും ചെവിക്കുമാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം.
കണ്ണന് രാത്രിയില്‍ വീട്ടില്‍ പാട്ടുവെച്ചിരുന്നു. എന്നാല്‍, ഉച്ചത്തിലാണ് പാട്ടുവെച്ചതെന്ന് പറഞ്ഞ് സന്ദീപ് തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.
തുടര്‍ന്നാണ് കണ്ണനെ സന്ദീപ് ആക്രമിച്ചത്. ഇരുവരും സുഹൃത്തുക്കളുമാണ്. സന്ദീപിനെതിരേ വധശ്രമത്തിന് കേസെടുക്കുമെന്ന് അടൂര്‍ പോലീസ് അറിയിച്ചു.