ധാം​ബു​ള്ള: വ​നി​താ ഏ​ഷ്യ ക​പ്പ് ട്വ​ന്‍റി-20 ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് ആ​ധി​കാ​രിക ജ​യം. യു​എ​ഇ​യെ 78 റ​ണ്‍​സി​നാ​ണ് ഇ​ന്ത്യ വീ​ഴ്ത്തി​യ​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 201 റ​ണ്‍​സെ​ടു​ത്തു. റി​ച്ചാ ഗോ​ഷി​ന്‍റെ വെ​ടി​ക്കെ​ട്ടും ക്യാ​പ​റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി പ്ര​ക​ട​ന​വു​മാ​ണ് ഇ​ന്ത്യ​യെ മി​ക​ച്ച നി​ല​യി​ലെ​ത്തി​ച്ച​ത്.

ഇ​ന്ത്യ​ക്കാ​യി ഓ​പ്പ​ണ​ർ ഷ​ഫാ​ലി വ​ർ​മ മി​ക​ച്ച തു​ട​ക്കമാണ് കു​റി​ച്ചത്. 18 പ​ന്തി​ൽ 37 റ​ണ്‍​സെ​ടു​ത്താ​ണ് ഷ​ഫാ​ലി മ​ട​ങ്ങി​യ​ത്. സ്മൃ​തി മ​ന്ദ​ന​യും (13) ഹേ​മ​ല​ത​യും (02) നി​രാ​ശ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് ഇ​ന്നിം​ഗ്സി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു.

ഹ​ർ​മ​ൻ​പ്രീ​ത് 47 പ​ന്തി​ൽ ഏ​ഴ് ഫോ​റും ഒ​രു സി​ക്സും ഉ​ൾ​പ്പെ​ടെ 66 റ​ണ്‍​സെ​ടു​ത്തു. റി​ച്ചാ ഗോ​ഷ് 29 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 12 ഫോ​റും ഒ​രു സി​ക്സും ഉ​ൾ​പ്പെ​ടെ 64 റ​ണ്‍​സെ​ടു​ത്തു. യു​എ​ഇ​ക്കാ​യി ക​വി​ഷ എ​ഗോ​ഡ്ഗേ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ യു​എ​ഇ​ക്ക് നി​ശ്ചി​ത 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 123 റ​ണ്‍​സെ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. ക്യാ​പ്റ്റ​ൻ ഇ​ഷ രോ​ഹി​ത് ഒ​സ​യ്ക്കും ക​വി​ഷ എ​ഗോ​ഡ്ഗേ​യ്ക്കും മാ​ത്ര​മാ​ണ് യു​എ​ഇ നി​ര​യി​ൽ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നാ​യ​ത്.

ഇ​ഷ രോ​ഹി​ത് 38 റ​ണ്‍​സും ക​വി​ഷ പു​റ​ത്താ​കാ​തെ 40 റ​ണ്‍​സും നേ​ടി. ഖു​ഷി ഷ​ർ​മ പ​ത്ത് റ​ണ്‍​സും നേ​ടി. മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം കാ​ണാ​ൻ പോ​ലും ക​ഴി​ഞ്ഞി​ല്ല. ഇ​ന്ത്യ​ക്കാ​യി ദീ​പ്തി ശ​ർ​മ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി.

ജ​യ​ത്തോ​ടെ ഇ​ന്ത്യ ഗ്രൂ​പ്പ് എ​യി​ൽ നാ​ല് പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.