ഭു​വ​നേ​ശ്വ​ര്‍: ഒ​ഡി​ഷ കോ​ൺ​ഗ്ര​സ് പ്ര​ദേ​ശ് ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ടു. അ​ധ്യ​ക്ഷ​ൻ, പി​സി​സി ഭാ​ര​വാ​ഹി​ക​ൾ, ജി​ല്ലാ, ബ്ലോ​ക്ക്, മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ തു​ട​ങ്ങി സ​മ്പൂ​ർ​ണ പി​രി​ച്ചു​വി​ട​ലി​ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ അം​ഗീ​കാ​രം ന​ൽ​കി.

പു​തി​യ ഡി​സി​സി അ​ധ്യ​ക്ഷ​ന്മാ​രെ നി​യ​മി​ക്കു​ന്ന​ത് വ​രെ പ​ഴ​യ ഡി​സി​സി അ​ധ്യ​ക്ഷ​ന്മാ​ർ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി തു​ട​രു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ അ​റി​യി​ച്ചു.