അർജുനായുള്ള ഇന്നത്തെ രക്ഷാപ്രവർത്തനം ആരംഭിക്കാൻ വൈകിയേക്കും
Sunday, July 21, 2024 6:58 AM IST
ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തെരച്ചിൽ ഇന്നും തുടരും. പ്രദേശത്ത് ഇന്നലെ രാത്രി മഴ പെയ്തിരുന്നു. ഇത് രക്ഷാ പ്രവർത്തനത്തിന് തടസമാകുന്നുണ്ട്.
ഈ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം ആരംഭിക്കാൻ അൽപം വൈകിയേക്കുമെന്നാണ് വിവരം. അതേസമയം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അപകടസ്ഥലം സന്ദർശിക്കും.
രക്ഷാ പ്രവർത്തനം കൂടുതൽ വേഗത്തിലാക്കാൻ കർണാടക സർക്കാർ സൈന്യത്തിന്റെ സഹായം തേടിയിരുന്നു. ഇന്ന് ബെലഗാവി ക്യാമ്പിൽനിന്ന് 40 സേന അംഗങ്ങൾ തെരച്ചിലിനായി ഷിരൂരിൽ എത്തും.