അന്തർസംസ്ഥാന കിഡ്ണി റാക്കറ്റ് പിടിയിൽ
Sunday, July 21, 2024 5:52 AM IST
ന്യൂഡൽഹി: അന്തർസംസ്ഥാന കിഡ്ണി റാക്കറ്റിലെ അംഗങ്ങൾ പിടിയിൽ. 15 അംഗ സംഘത്തെയാണ് പിടികൂടിയത്. ഡോക്ടര്‍മാരും, ആശുപത്രികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരുമാണ് പിടിയിലായത്.
വ്യാജ രേഖകളുണ്ടാക്കി 11 ആശുപത്രികളില്‍ നിന്ന് കിഡ്ണി തട്ടിയെടുത്തുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അഞ്ച് മുതൽ 40 ലക്ഷം വരെ ഇവർ രോഗികളിൽ നിന്ന് ആവശ്യപ്പട്ടിരുന്നു.
അനധികൃത സ്റ്റാമ്പുകൾ, 17 മൊബൈൽ ഫോണുകൾ, ഒൻപത് സിം കാർഡുകൾ, ഒന്നര ലക്ഷം രൂപ, രണ്ട് ലാപ്പ്ടോപ്പ്, ഒരു ആഡംബര കാർ, രോഗികളുടെ വ്യാജ രേഖകൾ എന്നിവ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. ഭർത്താവിന്റെ കിഡ്ണി മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 35 ലക്ഷം രൂപ തട്ടിച്ചു എന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.