തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി; തൊഴിലാളിക്ക് ദാരുണാന്ത്യം
Friday, July 19, 2024 9:12 AM IST
ഇടുക്കി: പട്ടുമലയില്‍ തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. പട്ടുമല സ്വദേശി രാജേഷ് (37) ആണ് മരിച്ചത്. രാവിലെ പതിവ് പോലെ തേയില സംസ്കരിക്കുന്ന യന്ത്രം വൃത്തിയാക്കുന്നതിനിടെയാണ് അപകടം.
അബദ്ധത്തില്‍ യന്ത്രം പ്രവര്‍ത്തിക്കുകയും തല കുടുങ്ങിപോവുകയായിരുന്നു. സഹ തൊഴിലാളികള്‍ യന്ത്രം ഉടന്‍ നിര്‍ത്തി. പിന്നീട് ഇയാളെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.