തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം വ്യാ​പ​ക​മാ​യി ഇ​ടി​യോ​ടു മ​ഴ​യ്ക്കും ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്.

വ​ട​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ മ​ധ്യ​ഭാ​ഗ​ത്താ​യി പു​തി​യൊ​രു ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ടു​ത്ത ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ന്യൂ​ന​മ​ർ​ദം ശ​ക്തി​പ്രാ​പി​ച്ചു വ​ട​ക്കു -പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ സ​ഞ്ച​രി​ച്ചു ഒ​ഡീ​ഷ തീ​ര​ത്ത് എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്.

വ​ട​ക്കു കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ ഒ​രു ച​ക്ര​വാ​ത​ച്ചു​ഴി സ്ഥി​തി ചെ​യ്യു​ന്നു. വ​ട​ക്ക​ൻ കേ​ര​ള തീ​രം മു​ത​ൽ തെ​ക്ക​ൻ ഗു​ജ​റാ​ത്ത്തീ​രം വ​രെ ന്യൂ​ന​മ​ർ​ദ പാ​ത്തി​യും സ്ഥി​തി​ചെ​യ്യു​ന്നു. അ​തോ​ടൊ​പ്പം കേ​ര​ള തീ​ര​ത്തു പ​ടി​ഞ്ഞാ​റ​ൻ/ വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് ശ​ക്ത​മാ​യി തു​ട​രു​ന്നു. ഇ​തി​ന്‍റെ ഫ​ല​മാ​യാ​ണ് മ​ഴ ശ​ക്ത​മാ​കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് റെ​ഡ്, ഓ​റ​ഞ്ച് അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ടാ​ണ്. അ​തേ​സ​മ​യം, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു.

ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ര​ള - ക​ർ​ണാ​ട​ക- ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ലെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.