പണത്തിന്റെ പേരിൽ തർക്കം; മകൻ അമ്മയെ വെട്ടിക്കൊന്നു
Thursday, July 18, 2024 12:32 AM IST
അഗർത്തല: ത്രിപുരയിൽ പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 24കാരൻ അമ്മയെ കഴുത്തറുത്ത് കൊന്നു. ഖോവായ് ജില്ലയിലെ രത്തൻപൂരിലാണ് സംഭവം.
ഹരിചരൺ ഝര എന്ന യുവാവ് അമ്മ പർബതി ഝര(55)യെ ആണ് കൊലപ്പെടുത്തിയത്. ഹരിചരൺ, പർബതിയോട് പണം ആവശ്യപ്പെട്ടു. എന്നാൽ ഇവർ പണം നൽകിയില്ല. ഇതേതുടർന്നുള്ള തർക്കത്തിനൊടുവിൽ ഹരിചരൺ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പർബതിയുടെ കഴുത്തിൽ വെട്ടുകയായിരുന്നു.
സംഭവത്തിൽ ഹരിചരണെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തു.