മും​ബൈ: ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് നീ​ട്ടി​വ​ച്ചു. ഇ​ന്ന് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും വ്യാ​ഴാ​ഴ്ച​യെ ടീ​മി​നെ പ്ര​ഖ്യാ​പി​ക്കൂ​വെ​ന്ന് ബി​സി​സി​ഐ അ​റി​യി​ച്ചു.

പ​ര്യ​ട​ന​ത്തി​ല്‍ നി​ന്ന് രോ​ഹി​ത് വി​ട്ടു നി​ല്‍​ക്കു​മെ​ന്നും കെ.​എ​ല്‍.​രാ​ഹു​ല്‍ ക്യാ​പ്റ്റ​നാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​ടു​ത്ത വ​ര്‍​ഷം പാ​ക്കി​സ്ഥാ​നി​ല്‍ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​ക്ക് മു​മ്പ് ഇ​ന്ത്യ​യ്ക്ക് ആ​റ് ഏ​ക​ദി​ന​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് ക​ളി​ക്കു​ന്ന​ത്.

ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യി​ലും രോ​ഹി​ത് ത​ന്നെ​യാ​കും ഇ​ന്ത്യ​യെ ന​യി​ക്കു​ക എ​ന്ന് ബി​സി​സി​ഐ സെ​ക്ര​ട്ട​റി ജ​യ് ഷാ ​നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ശ്രീ​ല​ങ്ക​യി​ൽ ഇ​ന്ത്യ മൂ​ന്ന് ടി20​യും മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളു​മാ​ണ് ക​ളി​ക്കു​ന്ന​ത്.