ഇടുക്കിയിൽ വീണ്ടും ചക്കക്കൊമ്പന്റെ പരാക്രമം; കാർ തകർത്തു
Wednesday, July 17, 2024 10:28 AM IST
തൊടുപുഴ: ഇടുക്കി ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ പരാക്രമം. രാത്രി 11 മണിയോടെ എത്തിയ ആന ഗവ. ഹയര്‍സെക്കൻഡറി സ്കൂളിന്റെ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്തു. കാറില്‍ ആളുകളില്ലാതിരുന്നതിനാല്‍ അപകടമൊഴിവായി.
തുടർന്ന് ആര്‍ആര്‍ടി സംഘമെത്തി വേസ്റ്റ് കുഴി ഭാഗത്തേക്ക് ആനയെ തുരത്തിയോടിച്ചു. കഴിഞ്ഞ ദിവസം പൂപ്പാറ ടൗണിന് സമീപം ഇറങ്ങിയ ചക്കക്കൊമ്പൻ പ്രദേശത്ത് ഭീതി വിതച്ചിരുന്നു.