കോ​ട്ട​യം: ക​ന​ത്ത മ​ഴ​യേ തു​ട​ര്‍​ന്ന് കോ​ട്ട​യം ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ മോ​ര്‍​ച്ച​റി കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍ മ​രം വീ​ണു. കെ​ട്ടി​ട​ത്തി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​തി​നാ​ല്‍ മോ​ര്‍​ച്ച​റി​യു​ടെ പ്ര​വ​ര്‍​ത്ത​നം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

പോ​സ്റ്റ്‌​മോ​ര്‍​ട്ടം അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളും നി​ര്‍​ത്തി​വ​ച്ചി​ട്ടു​ണ്ട്. മ​രം വീ​ഴു​മ്പോ​ള്‍ ഒ​രു മൃ​ത​ദേ​ഹം മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്. ഈ ​മൃ​ത​ദേ​ഹം മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.