മരം വീണു വീട് തകര്‍ന്നു; പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ രക്ഷപ്പെട്ടു
Tuesday, July 16, 2024 3:30 PM IST
ആലപ്പുഴ: മരം വീണു വീട് തകര്‍ന്നെങ്കിലും പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ ഉറങ്ങിക്കിടന്നവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. തലവടി പഞ്ചായത്തിലാണ് സംഭവം. അഞ്ചാം വാര്‍ഡില്‍ വദനശേരില് വീട്ടില്‍ ബാലന് നായരുടെ ഓട് മേഞ്ഞ വീടിന് മുകളിലേയ്ക്കാണ് ആഞ്ഞിലി മരം കടപുഴകി വീണത്.
പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. മരം കടപുഴകി വീഴുമ്പോള്‍ ബാലന് നായര്‍, ഭാര്യ കുസുമ കുമാരി, മകള്‍ ദീപ്തി ബി. നായര്‍, കൊച്ചുമക്കളായ ജയവര്ധിനി, ഇന്ദുജ പാര്‍വതി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.
അപകടത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. എന്നാല്‍ വീട്ടുലുണ്ടായിരുന്നവരെല്ലാം അപകടം കൂടാതെ രക്ഷപ്പെട്ടു.