തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ നാ​ലാം 100 ദി​ന ക​ര്‍​മ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി. സാ​ധാ​ര​ണ​ക്കാ​രു​ടെ ക്ഷേ​മ​വും സാ​മൂ​ഹി​ക പു​രോ​ഗ​തി​യും സ​മ​ഗ്ര​വും സു​സ്ഥി​ര​വു​മാ​യ വി​ക​സ​ന​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ക​ര്‍​മ പ​രി​പാ​ടി ഊ​ര്‍​ജം പ​ക​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നോ​ടൊ​പ്പം പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്തേ​ണ്ട മേ​ഖ​ല​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ക​ര്‍​മ പ​രി​പാ​ടി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​തെന്നും അദ്ദേഹം പ​റ​ഞ്ഞു.

ഒ​ക്ടോ​ബ​ര്‍ 22 വ​രെ സ​ര്‍​ക്കാ​രി​ന്‍റെ മൂ​ന്നാം​വാ​ര്‍​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​പ്പാ​ക്കു​ന്ന 100 ദി​ന ക​ര്‍​മ പ​രി​പാ​ടി​യി​ല്‍ 47 വ​കു​പ്പു​ക​ളു​ടെ 13,013.40 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​നാ​ണ് ഉ​ദ്ദേ​ശ്യം. ആ​കെ 1,070 പ​ദ്ധ​തി​ക​ള്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

13,013.40 കോ​ടി രൂ​പ അ​ട​ങ്ക​ലും 2,59,384 തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്ക​ലും പ​രി​പാ​ടി ല​ക്ഷ്യ​മി​ടു​ന്നു. 706 പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​വാ​നും 364 പ​ദ്ധ​തി​ക​ളു​ടെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം ഈ ​കാ​ല​യ​ള​വി​ല്‍ ന​ട​ത്തു​വാ​നുമാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ഉ​പ​ജീ​വ​ന​ത്തി​നാ​യു​ള്ള പ​ദ്ധ​തി​ക​ളും പ​ശ്ചാ​ത്ത​ല വി​ക​സ​ന പ​ദ്ധ​തി​ക​ളും നൂ​റു​ദി​ന പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

761.93 കോ​ടി ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച 63 റോ​ഡു​ക​ള്‍, 28.28 കോ​ടി​യു​ടെ 11 കെ​ട്ടി​ട​ങ്ങ​ള്‍, 90.91 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച ഒ​മ്പ​ത് പാ​ല​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പൂ​ര്‍​ത്തീ​ക​ര​ണം ക​ഴി​ഞ്ഞ പ​ദ്ധ​തി​ക​ള്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ടുമെന്നാണ് റിപ്പോർട്ട്. 437.21 രൂ​പ വ​ക​യി​രു​ത്തി​യ 24 റോ​ഡു​ക​ള്‍, 81.74 കോ​ടി വ​രു​ന്ന 17 കെ​ട്ടി​ട​ങ്ങ​ള്‍, 77.94 കോ​ടി രൂ​പ ചെ​ല​വ് വ​രു​ന്ന ഒ​മ്പ​ത് പാ​ല​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​ന​വും ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കും.

സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലു​മാ​യി 30,000 പ​ട്ട​യ​ങ്ങ​ള്‍ കൂ​ടി 100 ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ വി​ത​രണം ചെ​യ്യാ​നും 37 സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ​വും 29 സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​ന​വും ഈ ​ഘ​ട്ട​ത്തി​ല്‍ ന​ട​ത്താ​നു​മാ​ണ് സർക്കാരിന്‍റെ ല​ക്ഷ്യം.456 റേ​ഷ​ന്‍ ക​ട​ക​ള്‍ കൂ​ടി കെ-​സ്റ്റോ​റു​ക​ളാ​യി ന​വീ​ക​രി​ച്ചു​കൊ​ണ്ട് സം​സ്ഥാ​ന​ത്തു 1,000 കെ - ​സ്റ്റോ​റു​ക​ള്‍ എ​ന്ന നാ​ഴി​ക​ക്ക​ല്ല് പൂ​ര്‍​ത്തീ​ക​രി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു.

കാ​ന്‍​സ​ര്‍ ചി​കി​ത്സ​യ്ക്കു​ള്ള മ​രു​ന്നു​ക​ള്‍, അ​വ​യ​വം മാ​റ്റി വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്ക് ശേ​ഷം ഉ​പ​യോ​ഗി​ക്കേ​ണ്ട മ​രു​ന്നു​ക​ള്‍ മു​ത​ലാ​യ വി​ല​കൂ​ടി​യ മ​രു​ന്നു​ക​ള്‍ ലാ​ഭം ഒ​ട്ടു​മി​ല്ലാ​തെ സീ​റോ പ്രോ​ഫി​റ്റാ​യി കാ​രു​ണ്യ ക​മ്മ്യൂ​ണി​റ്റി ഫാ​ര്‍​മ​സി വ​ഴി രോ​ഗി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന പ​ദ്ധ​തി​യും ആ​രം​ഭി​ക്കുമെന്നാണ് വിവരം. ലൈ​ഫ് മി​ഷ​നി​ലൂ​ടെ പു​തി​യ 10,000 വ്യ​ക്തി​ഗ​ത ഭ​വ​ന​ങ്ങ​ള്‍ കൂ​ടി കൈ​മാ​റും.

കോ​ട്ട​യ​ത്തെ അ​ക്ഷ​ര ടൂ​റി​സം ഹ​ബ്ബാ​യി മാ​റ്റു​ന്ന പ​ദ്ധ​തി, തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ സ്മാ​ര്‍​ട്ട് സി​റ്റി പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന സോ​ളാ​ര്‍ സി​റ്റി പ​ദ്ധ​തി, പൂ​ജ​പ്പു​ര​യി​ല്‍ വ​നി​ത​ക​ള്‍​ക്ക് മാ​ത്ര​മാ​യി പു​തി​യ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ്, ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ മു​ഴ​പ്പി​ല​ങ്ങാ​ട് - ധ​ര്‍​മ്മ​ടം ബീ​ച്ചി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം, ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ ജീ​വ​ച​രി​ത്രം ഡി​ജി​റ്റ​ല്‍ രൂ​പ​ത്തി​ല്‍ അ​നാ​വ​ര​ണം ചെ​യ്യു​ന്ന മ്യൂ​സി​യം, ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ട് കൂ​ടി​യ 250 എം​പി​ഐ ഫ്രാ​ഞ്ചൈ​സി ഔ​ട്‌​ലെ​റ്റു​ക​ള്‍ തു​ട​ങ്ങി നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ നാ​ലാം നൂ​റു​ദി​ന ക​ര്‍​മ പ​രി​പാ​ടി​യിലൂടെ പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യോ തു​ട​ക്കം കു​റി​ക്കു​ക​യോ ചെ​യ്യു​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.