മലപ്പുറത്ത് ഗുഡ്സ് ഓട്ടോയ്ക്ക് മുകളില്‍ മരം വീണു; രണ്ട് പേര്‍ക്ക് പരിക്ക്
Tuesday, July 16, 2024 11:12 AM IST
മലപ്പുറം: താമരക്കുഴിയില്‍ ഗുഡ്സ് ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ 8: 45 ഓടെയാണ് അപകടം. ലോഡ് കയറ്റിവന്ന വാഹനത്തിന്റെ മുകളിലേക്ക് മരം ഒടിഞ്ഞുവീഴുകയായിരുന്നു. ഓട്ടോയ്ക്കുള്ളില്‍ കുടുങ്ങികിടന്നവരെ അഗ്നിരക്ഷാ സേന എത്തിയാണ് പുറത്തെടുത്തത്.