ശ്രീനഗർ: ജ​മ്മു കാ​ഷ്മീ​രി​ലെ ദോ​ഡ ജി​ല്ല​യി​ല്‍ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ നാ​ല് ജ​വാ​ന്മാ​ര്‍​ക്ക് വീ​ര​മൃ​ത്യു. ഏ​റ്റു​മു​ട്ട​ലി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നാ​ല് ജ​വാ​ന്മാ​രാ​ണ് വീ​ര​മൃ​ത്യു​വ​രി​ച്ച​തെ​ന്നാണ് റി​പ്പോ​ർ​ട്ട്.

ദോ​ഡ ടൗ​ണി​ല്‍​നി​ന്ന് 55 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള വ​ന​മേ​ഖ​ല​യി​ല്‍ ഭീ​ക​ര​ര്‍​ക്കു​വേ​ണ്ടി തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം.

പി​ന്നാ​ലെ വ​ന​മേ​ഖ​ല​യി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ട ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന പി​ന്തു​ട​ര്‍​ന്നു. ഇ​തി​ന് പി​ന്നാ​ലെ വീ​ണ്ടും ഏ​റ്റു​മു​ട്ട​ലു​ണ്ടാ​വു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ഴും ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. സ്ഥ​ല​ത്ത് കൂ​ടു​ത​ല്‍ സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.