കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ; നാല് ട്രെയിനുകൾ റദ്ദാക്കി
Monday, July 15, 2024 7:45 PM IST
തിരുവനന്തപുരം: കൊങ്കൺ പാതയിൽ മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് നാല് ട്രെയിനുകൾ റദ്ദാക്കിയതായും ഒരു ട്രെയിൻ വഴി വഴിതിരിച്ചു വിട്ടതായും റെയിൽവേ അറിയിച്ചു. കനത്ത മഴയെത്തുടർന്ന് രത്നഗിരി ജില്ലയിലെ വിൻഹെരെ , ദിവാൻ ഖാവതി സ്റ്റേഷനുകൾക്കിടയിലുള്ള തുരങ്കത്തിന് അടുത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്.
റദ്ദാക്കിയ ട്രെയിനുകൾ
ജൂലൈ 15ന് രാവിലെ 11.40ന് ലോകമാന്യ തിലക് ടെർമിനസിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 16345 - ലോകമാന്യ തിലക് ടെർമിനസ് - തിരുവനന്തപുരം സെൻട്രൽ നേത്രാവതി എക്സ്പ്രസ്.
ജൂലൈ 17ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് രാവിലെ 9.15ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ - 16346 - തിരുവനന്തപുരം സെൻട്രൽ - ലോകമാന്യ തിലക് ടെർമിനസ് നേത്രാവതി എക്സ്പ്രസ്.
ജൂലൈ 15ന് ലോകമാന്യ തിലക് ടെർമിനസിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 12201 - ലോകമാന്യ തിലക് ടെർമിനസ് - കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ്.
ജൂലൈ 18ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 12202 - കൊച്ചുവേളി - ലോകമാന്യ തിലക് ഗരീബ്രഥ് എക്സ്പ്രസ് .
വഴിതിരിച്ചു വിടുന്ന റൂട്ട്
ജൂലൈ 14ന് അമൃത്സറിൽ നിന്ന് പുറപ്പെട്ട ട്രെയിൻ നമ്പർ 12484 - അമൃത്സർ - കൊച്ചുവേളി എക്സ്പ്രസ് പൻവേൽ, ലോണാവാല, പൂനെ ജംഗ്ഷൻ, മിരാജ്, ലോണ്ട വഴി തിരിച്ചുവിടുമെന്ന് റെയിൽവേ അറിയിച്ചു.