പണം വാങ്ങിയിട്ടില്ല; പരാതിക്കാരനെതിരെ അമ്മക്കൊപ്പം സമരത്തിനെത്തി പ്രമോദ് കോട്ടൂളി
Saturday, July 13, 2024 5:33 PM IST
കോഴിക്കോട്: പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന പരാതിയിൽ കുറ്റം നിഷേധിച്ച് പ്രമോദ് കൂട്ടോളി.
താൻ ആരുടെയും പക്കൽ നിന്നും പണം വാങ്ങിയിട്ടില്ലെന്ന് പ്രമോദ് പറഞ്ഞു. ആര്‍ക്ക് എപ്പോൾ എവിടെ വച്ച് പണം കൊടുത്തുവെന്ന് പരാതിക്കാരനും പാര്‍ട്ടിയും വ്യക്തമാക്കണം. ഈ സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അമ്മയ്ക്കൊപ്പം പരാതിക്കാരനായ ശ്രീജിത്തിന്റെ വീടിന് മുന്നിൽ പ്രമോദ് സമരം നടത്തുകയാണ്. തെറ്റ് ചെയ്തിട്ടില്ലെന്ന് അമ്മയെ ബോധ്യപ്പെടുത്തണമെന്നും പ്രമോദ് ആവശ്യപ്പെട്ടു.
ചേവായൂര്‍ സ്വദേശിയായ പ്രമോദ് കോട്ടൂളി പ്ലൈവുഡ് വ്യാപാരിയാണ്. ഇന്ന് സിപിഎം അദ്ദേഹത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും പുറത്താക്കിയിരുന്നു.