കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ മ​ദ​ന്‍-​ആ​ശ്രി​ത് ഹൈ​വേ​യി​ല്‍ ഉ​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ ബ​സു​ക​ള്‍ ഒ​ലി​ച്ചു​പോ​യ​തി​നെ തു​ട​ര്‍​ന്ന് കാ​ണാ​താ​യ​വ​രി​ല്‍ ആ​റ് ഇ​ന്ത്യ​ക്കാ​രും. സ​ന്തോ​ഷ് താ​ക്കൂ​ർ, സു​രേ​ന്ദ്ര സാ, ​ആ​ദി​ത് മി​യാ​ൻ, സു​നി​ൽ, ഷാ​ന​വാ​ജ് ആ​ലം, അ​ൻ​സാ​രി എ​ന്നി​വ​രാ​ണ് കാ​ണാ​താ​യ ഇ​ന്ത്യ​ക്കാ​രെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

കാ​ഠ്മ​ണ്ഠു​വി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട ര​ണ്ട് ബ​സു​ക​ൾ മ​ണ്ണി​ടി​ച്ചി​ലി​ല്‍ ഒ​ലി​ച്ചു​പോ​യ​തി​നെ തു​ട​ർ​ന്ന് 60ൽ ​അ​ധി​കം പേ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ബ​സു​ക​ള്‍​ക്ക് മു​ക​ളി​ലേ​ക്ക് മ​ലി​യി​ടി​ഞ്ഞ് വീ​ണ​തോ​ടെ തൃ​ശൂ​ലി ന​ദി​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തു​വ​രെ ഒ​രു മൃ​ത​ദേ​ഹം മാ​ത്ര​മാ​ണ് ക​ണ്ടെ​ത്താ​നാ​യ​ത്. ന​ദി ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ന്ന​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാ​ണ്.

ശ​ക്ത​മാ​യ മ​ഴ​യും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​റ​ങ്ങാ​ന്‍ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ള്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് നേ​പ്പാ​ള്‍ പ്ര​ധാ​ന​മ​ന്ത്രി പു​ഷ്പ​ക​മ​ല്‍ ദ​ഹാ​ല്‍ പ്ര​ച​ണ്ഡ അ​റി​യി​ച്ചു.