തി​രു​വ​ന​ന്ത​പു​രം: 19 ദി​വ​സം നീ​ണ്ടു​നി​ന്ന പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ 11 ആം ​സ​മ്മേ​ള​നം അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് പി​രി​ഞ്ഞു. ച​ട്ടം 50 പ്ര​കാ​ര​മു​ള്ള 15 നോ​ട്ടീ​സു​ക​ളാ​ണ് പ​തി​ന​ഞ്ചാം സ​ഭ പ​രി​ഗ​ണി​ച്ച​ത്.

സം​സ്ഥാ​ന​ത്തി​ന്‍റെ പേ​ര് 'കേ​ര​ളം' എ​ന്ന് ഭേ​ദ​ഗ​തി ചെ​യ്ത പ്ര​മേ​യ​വും സ​ഭ​യി​ല്‍ ഐ​ക​ക​ണ്ഠേ​ന പാ​സാ​ക്കി. നി​യ​മ​നി​ര്‍​മാ​ണ​ത്തി​ല്‍ കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി ബി​ല്‍, കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് ബി​ല്‍, കേ​ര​ള നി​കു​തി വ​സൂ​ലാ​ക്ക​ല്‍ ബി​ല്‍, കേ​ര​ള ധ​ന​കാ​ര്യ ബി​ല്‍ എ​ന്നീ സു​പ്ര​ധാ​ന ബി​ല്ലു​ക​ള്‍ സ​ഭ പാ​സാ​ക്കി. 2023-ലെ ​കേ​ര​ള പൊ​തു​രേ​ഖ ബി​ല്‍ സെ​ല​ക്‌​ട് ക​മ്മി​റ്റി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് അ​യ​യ്ക്കു​ക​യും ചെ​യ്തു.

ജൂ​ണ്‍ 10 ന് ​തു​ട​ങ്ങി​യ സ​മ്മേ​ള​നം 28 ദി​വ​സ​ങ്ങ​ള്‍ ചേ​രാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. കാ​ര്യോ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ന്‍റെ ശി​പാ​ര്‍​ശ പ്ര​കാ​രം ഒ​മ്പ​ത് ദി​വ​സം ഒ​ഴി​വാ​ക്കി ആ​കെ 19 ദി​വ​സ​ങ്ങ​ളാ​ണ് സ​ഭ ചേ​ര്‍​ന്ന​ത്.