കണ്ണൂരില്‍ എവിടെയും ആകാശ് തില്ലങ്കേരിയുടെ പേരില്‍ ലൈസന്‍സ് ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്
Wednesday, July 10, 2024 6:38 PM IST
കണ്ണൂര്‍: ആകാശ് തില്ലങ്കേരിക്ക് ലൈസന്‍സ് ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. കണ്ണൂര്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
കണ്ണൂരില്‍ എവിടെയും ആകാശ് തില്ലങ്കേരിയുടെ പേരില്‍ ലൈസന്‍സ് ഇല്ലെന്ന് ആർടിഒ വ്യക്തമാക്കി. വയനാട് ആര്‍ടിഒക്ക് നൽകിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്.
നമ്പര്‍ പ്ലേറ്റില്ലാത്ത ജീപ്പില്‍ ആകാശ് തില്ലങ്കേരി നടത്തിയ യാത്രക്ക് എതിരെ പോലീസ് കേസെടുത്തിരുന്നു. വാഹനത്തിന്റെ ഉടമ മലപ്പുറം സ്വദേശി സുലൈമാനെതിരെയാണ് കേസെടുത്തത്. ഇയാൾക്ക് 45,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.