ആംആദ്മി പാര്‍ട്ടി കാരണമാണ് ഡല്‍ഹിയില്‍ തിരിച്ചടി നേരിട്ടത്: കോണ്‍ഗ്രസ്
Wednesday, July 10, 2024 10:13 AM IST
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഇന്ത്യ സഖ്യത്തിന് തിരിച്ചടിയേറ്റതിന് കാരണം ആംആദ്മി പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ്. ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
"രാജ്യത്ത് മറ്റ് എല്ലായിടത്തും ഇന്ത്യ സഖ്യത്തിന് മുന്നേറ്റം നടത്താനായപ്പോള്‍ ഡല്‍ഹിയില്‍ മാത്രം വന്‍ തിരിച്ചടിയാണ് നേരിട്ടത്. ആംആദ്മി പാര്‍ട്ടി പാര്‍ട്ടിയുടെ ജനപ്രതിനിധികളൊ പ്രവര്‍ത്തകരൊ സഖ്യത്തിലെ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ല.'-ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കല്‍ കുറ്റപ്പെടുത്തി.
പരാജയത്തിനെക്കുറിച്ച് പഠിക്കാന്‍ രണ്ടംഗ കമ്മറ്റിയെ കോണ്‍ഗ്രസ് നിയോഗിച്ചിട്ടുണ്ട്. ഡല്‍ഹിലെ മുതിര്‍ന്ന നേതാക്കളെയും തെരഞ്ഞെടുപ്പില്‍ മത്സരിച്ച പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെയും നേരിട്ട് കണ്ട് പരാജയത്തിന്റെ കാരണം രണ്ടംഗ സമിതി വിലയിരുത്തി.