ഫ്രാൻസിനെ കീഴടക്കി സ്പെയ്ൻ യൂറോകപ്പ് ഫൈനലിൽ; റിക്കാർഡ് നേട്ടവുമായി ലാമിന് യമാല്‍
Wednesday, July 10, 2024 2:49 AM IST
മ്യുണീക്ക്: യൂറോ കപ്പ് മത്സരത്തിൽ ഫ്രാന്‍സിനെ പരാജയപ്പെടുത്തി സ്പെയ്ന്‍ ഫൈനലിൽ. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു സ്പെയ്നിന്റെ ജയം. യൂറോയില്‍ സ്പാനിഷ് സംഘത്തിന്റെ അഞ്ചാം ഫൈനലാണിത്.
എട്ടാം മിനിറ്റില്‍ കോളോ മുവാനിയിലൂടെ ഫ്രാന്‍സാണ് ആദ്യം ഗോളടിച്ചത്. എന്നാല്‍ 21-ാം മിനിറ്റില്‍ ലാമിന് യമാല്‍ സ്പെയ്നിനെ ഒപ്പമെത്തിച്ചു. 25-ാം മിനിറ്റില്‍ ഡാനി ഓല്‍മോ രണ്ടാം ഗോളും നേടി.
യമാല്‍ യൂറോ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്കോററായി. 16 വയസാണ് സ്പാനിഷ് താരത്തിന്റെ പ്രായം. നെതര്‍ലന്‍ഡ്സ് - ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെ സ്പെയ്ന്‍ ഫൈനലില്‍ നേരിടും.