ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര; വാഹനം കരിമ്പട്ടികയിൽപ്പെടുത്തി
Tuesday, July 9, 2024 11:54 PM IST
വയനാട്: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമങ്ങൾ ലംഘിച്ച് ജീപ്പ് റൈഡ് നടത്തിയ സംഭവത്തിൽ കർശന നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്.
ആകാശ് തില്ലങ്കേരി ഓടിച്ചിരുന്ന വാഹനം കരിമ്പട്ടികയിൽ പെടുത്തി. വയനാട് മോട്ടോർ വാഹന വകുപ്പിന്റേതാണ് നടപടി. വാഹനത്തിന്റെ ആർസി സസ്പൻഡ് ചെയ്യാൻ മലപ്പുറം ആർടിഒയോട് നേരത്തെ ശിപാർശ ചെയ്തിരുന്നു.
രജിസ്ട്രേഷൻ നമ്പരില്ലാത്ത ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ആകാശ് തില്ലങ്കേരിതന്നെയാണ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്.