ഹാത്രസ് ദുരന്തം: ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
Tuesday, July 9, 2024 2:30 PM IST
ലക്നോ: ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ തിക്കിലും തിരക്കിലുംപ്പെട്ട് നൂറിലേറെ പേര് മരിച്ച സംഭവത്തില്‍ ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. സിക്കന്ദ്ര റാവോയിലെ സബ് ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ്, സബ് ഇന്‍സ്പെക്ടര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് നടപടി.
പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അധികാരികളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നും പരിപാടിക്ക് വേണ്ട ശ്രദ്ധ നല്‍കിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ആൾദൈവം ഭോലെ ബാബയുടെ സത്സംഗില് പങ്കെടുക്കാന്‍ എത്തിയവരാണ് തിരക്കില്‍പ്പെട്ട് മരിച്ചത്. 121 പേരാണ് മരിച്ചത്.