കെഎസ്ആര്‍ടിസി ശമ്പളം ആദ്യഗഡു ഇന്ന്
Monday, July 8, 2024 5:34 AM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജൂണ്‍ മാസത്തിലെ ആദ്യഗഡു ശമ്പളം ഇന്നു നല്‍കിയേക്കും. ശമ്പളം നല്‍കുന്നതിനായി 30 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
ശമ്പളം ഒറ്റത്തവണയായി നല്കുന്നതിനു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നെങ്കിലും അടുത്ത മാസം മുതല്‍ മാത്രമേ നടപ്പാകൂ എന്നാണ് വിവരം.
ഇതിനായി ധനസമാഹരണത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മാസം 50 കോടി രൂപ വീതമാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്കായി നല്‍കുന്നത്.