ടി20: സിംബാബ്വെയ്ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍; അഭിഷേക് ശര്‍മയ്ക്ക് സെഞ്ചുറി
Sunday, July 7, 2024 6:11 PM IST
ഹരാരെ: സിംബാബ്വെയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സാണ് എടുത്തത്.
അഭിഷേക് ശര്‍മ സെഞ്ചുറി നേടി. 47 പന്തിലാണ് താരം സെഞ്ചുറി നേടിയത്. അന്താരാഷ്ട്ര കരിയറിലെ താരത്തിന്റെ ആദ്യ സെഞ്ചുറിയാണ്. കഴിഞ്ഞ ദിവസമാണ് താരം അരങ്ങേറ്റം കുറിച്ചത്.
റുതുരാജ് ഗെയ്ക്വാദ് അർധസെഞ്ചുറി നേടി. 77 റൺസാണ് താരം സ്കോർ ചെയ്തത്. 48 റൺസെടുത്ത റിങ്കു സിംഗും തിളങ്ങി.