കൊച്ചിയില്‍ റെയില്‍ പാളത്തില്‍ മരം വീണു; ട്രെയിനുകള്‍ വൈകുന്നു
Sunday, July 7, 2024 11:18 AM IST
കൊച്ചി: എറണാകുളം പച്ചാളത്ത് റെയില്‍വെ ട്രാക്കില്‍ മരം വീണു. ലൂര്‍ദ്ദ് ആശുപത്രിക്ക് സമീപമാണ് മരം ട്രാക്കിലേക്ക് മറിഞ്ഞുവീണത്.
രാവിലെ 9: 45ഓടെയാണ് സംഭവം. ഇതോടെ ട്രെയിന്‍ ഗതാഗതം താത്ക്കാലികമായി തടസപ്പെട്ടു. മരം മുറിച്ച് മാറ്റാനുള്ള ശ്രമം തുടരുകയാണ്.
രണ്ട് ട്രെയിനുകള്‍ നിലവിൽ പിടിച്ചിട്ടിരിക്കുകയാണ്. അരമണിക്കൂറിനുള്ളില്‍ ഒരു ട്രാക്ക് സഞ്ചാര യോഗ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.