ജമ്മുവിൽ രണ്ട് സൈനികര്‍ക്ക് വീരമൃത്യു, നാല് ഭീകരരെ വധിച്ചു
Saturday, July 6, 2024 10:44 PM IST
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുല്‍ഗാമിൽ രണ്ടിടത്ത് ഉണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം രണ്ടായി. നാല് ഭീകരരെ സുരക്ഷാസേന വധിച്ചു.
മോഡര്‍ഗാമില്‍ ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്ന് കരസേനയും സിആര്‍പിഎഫും പോലീസും ചേര്‍ന്ന് പരിശോധന നടത്തവെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ സൈനികന് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കുല്‍ഗാമിലെ തന്നെ ഫ്രിസാല്‍ മേഖലയില്‍ ഏറ്റുമുട്ടലിനു പിന്നാലെ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ നാലു ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇവിടെയും ഒരു സൈനികന് ജീവന് നഷ്ടമായി. മറ്റൊരു സൈനികന് പരിക്കേറ്റു. രണ്ട് ഭീകരര്‍ കൂടി ഇവിടെ ഒളിച്ചിരുക്കുന്നുണ്ടെന്നാണ് വിവരം.