നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി
Saturday, July 6, 2024 8:39 PM IST
ന്യൂഡൽഹി: നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബ്രിട്ടണിലെ പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി നേടിയ തിളക്കമാർന്ന വിജയത്തിൽ മോദി അഭിനന്ദങ്ങൾ അറിയിച്ചു. ഫോണിലൂടെയാണ് ഇരുനേതാക്കളും സംസാരിച്ചത്.
ഇന്ത്യയും ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ ഇരു നേതാക്കളും ധാരണയിലെത്തി.