കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം
Saturday, July 6, 2024 5:50 PM IST
കണ്ണൂർ: കണ്ണൂർ സർവകലാശാല യൂണിയൻ ഭരണം നിലനിർത്തി എസ്എഫ്ഐ. തെരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റുകളും എസ്എഫ്ഐ വിജയിച്ചു. എസ്എഫ്ഐയും യുഡിഎസ്എഫും തമ്മിലായിരുന്നു പ്രധാന പോരാട്ടം.
രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പിനിടെ നേരിയ തോതിൽ സംഘർഷം ഉണ്ടായിരുന്നു. കനത്ത പോലീസ് സുരക്ഷയിൽ ആയിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
സുതാര്യത ഉറപ്പാക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് യുഡിഎസ്എഫ് അനുകൂല ഉത്തരവ് നേടിയിരുന്നു. ഒടുവിൽ ഫലം പുറത്തുവന്നപ്പോൾ എസ്എഫ്ഐക്ക് വിജയിക്കുകയായിരുന്നു.