തി​രു​വ​ന​ന്ത​പു​രം: ബ്രി​ട്ട​നി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലേ​ബ​ർ പാ​ർ​ട്ടി നേ​ടി​യ വി​ജ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബി​ജെ​പി​യെ പ​രി​ഹ​സി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വും തി​രു​വ​ന​ന്ത​പു​രം എം​പി​യു​മാ​യ ശ​ശി ത​രൂ​ർ. ഒ​ടു​വി​ൽ അ​ബ് കി ​ബാ​ർ, 400 പാ​ർ സം​ഭ​വി​ച്ചു, പ​ക്ഷേ മ​റ്റൊ​രു രാ​ജ്യ​ത്ത്’ എ​ന്നാ​യി​രു​ന്നു ശ​ശി ത​രൂ​ർ സോ​ഷ്യ​ൽ മീ​ഡി​യ ആ​യ എ​ക്സി​ൽ കു​റി​ച്ച​ത്.

ഇ​ത്ത​വ​ണ​ത്തെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ മു​ന്ന​ണി 400 സീ​റ്റ് ക​ട​ക്കു​മെ​ന്നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ അ​വ​കാ​ശ​വാ​ദം. അ​ബ് കി ​ബാ​ർ 400 പാ​ർ എ​ന്ന മു​ദ്രാ​വാ​ക്യ​മാ​ണ് ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​യ​ർ​ത്തി​യി​രു​ന്ന​ത്. ഫ​ലം വ​ന്ന​പ്പോ​ൾ 293 സീ​റ്റി​ലാ​ണ് എ​ൻ​ഡി​എ വി​ജ​യി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ബ്രി​ട്ട​നി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 650 സീ​റ്റി​ല്‍ ലേ​ബ​ര്‍ പാ​ര്‍​ട്ടി 411 സീ​റ്റ് നേ​ടി വ​ൻ​വിജ​യ​ത്തി​ലെ​ത്തി​യ​പ്പോ​ൾ ക​ണ്‍സ​ര്‍​വേ​റ്റീ​വ് പാ​ര്‍​ട്ടി 121 സീ​റ്റി​ലൊ​തു​ങ്ങി. ലേ​ബ​ർ പാ​ർ​ട്ടി നാ​നൂ​റി​ല​ധി​കം സീ​റ്റ് നേ​ടി​യ​ത് പ​രാ​മ​ർ​ശി​ച്ചാ​ണ് ത​രൂ​ർ ബി​ജെ​പിക്കെ​തി​രേ പ​രി​ഹാ​സ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.