തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ ഭ​ര​ണ​പ​ക്ഷ​ത്തെ ശ​കാ​രി​ച്ച് സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​ര്‍. സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ളു​ടെ ദു​ര​വ​സ്ഥ​യി​ൽ ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​ന്‍റെ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ് അ​വ​ത​ര​ണ​ത്തി​നി​ടെ ബ​ഹ​ളം വ​ച്ച​തോ​ടെ​യാ​യി​രു​ന്നു ന​ട​പ​ടി.

അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ക്ക​ട്ടേ. ഇ​ങ്ങ​നെ പ​റ​ഞ്ഞാ​ല്‍ എ​ങ്ങ​നെ​യാ​ണ് ശ​രി​യാ​വു​ക. ഒ​ന്നും പ​റ​യാ​ന്‍ പ​റ്റി​ല്ലേ ഈ ​ഫ്ലോ​റി​ലെ​ന്ന് സ്പീ​ക്ക​ർ ചോ​ദി​ച്ചു. ന​ജീ​ബി​ന് കൂ​ടു​ത​ല്‍ സ​മ​യം അ​നു​വ​ദി​ച്ചു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഭ​ര​ണ​പ​ക്ഷം എ​തി​ര്‍​പ്പ് ഉ​യ​ര്‍​ത്തി​യ​തോ​ടെ​യാ​ണ് സ്പീ​ക്ക​ര്‍ ശ​കാ​ര​വു​മാ​യി രം​ഗ​ത്തു വ​ന്ന​ത്.

ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​ന് 16 മി​നി​റ്റ് ന​ല്‍​കി​യെ​ന്ന് മ​ന്ത്രി എം.​ബി.​രാ​ജേ​ഷ് പ​റ​ഞ്ഞു. ഈ ​ഉ​ദാ​ര​ത മ​ന്ത്രി​മാ​രോ​ടും കാ​ണി​ക്ക​ണ​മെ​ന്നും എം.​ബി.രാ​ജേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ മ​ന്ത്രി മ​ന​സി​ലാ​ക്കി​യ​ത് തെ​റ്റാ​ണെ​ന്നും ന​ജീ​ബ് സം​സാ​രി​ച്ച​ത് 10 മി​നി​റ്റാ​ണെ​ന്നും സ്പീ​ക്ക​ർ വ്യ​ക്ത​മാ​ക്കി.