കടബാധ്യത; മലമ്പുഴയില്‍ കര്ഷകന് ജീവനൊടുക്കി
Friday, July 5, 2024 12:29 PM IST
പാലക്കാട്: മലമ്പുഴയില്‍ കര്ഷകന് ജീവനൊടുക്കി. പച്ചക്കറി കര്‍ഷകനായ പി.കെ.വിജയനാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനി കഴിച്ച് അവശനിലയില്‍ ഇയാളെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വര്‍ഷങ്ങളായി പാട്ടത്തിന് സ്ഥലമെടുത്ത് പച്ചക്കറി കൃഷി ചെയ്ത് വരികയായിരുന്നു വിജയന്. എന്നാല്‍ കോവിഡിന് ശേഷം കൃഷിയില്‍ വലിയ നഷ്ടമുണ്ടായി.
വിവിധ ബാങ്കുകളില്‍നിന്നായി 10 ലക്ഷം രൂപ കടമെടുത്തിരുന്നു. തിരിച്ചടവ് പലപ്പോഴും മുടങ്ങിയിരുന്നു. ഇതിന്റെ മാനസികസമ്മര്‍ദം മൂലമാണ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.