ബംഗളൂരുവിൽ കോളജ് സെക്യൂരിറ്റിയെ കുത്തിക്കൊലപ്പെടുത്തി; വിദ്യാർഥി പിടിയിൽ
Thursday, July 4, 2024 1:16 PM IST
ബംഗളൂരു: മദ്യപിച്ച് കോളജിൽ പ്രവേശിക്കുന്നത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ വിദ്യാർഥി കുത്തിക്കൊലപ്പെടുത്തി. സെക്യൂരിറ്റി ജീവനക്കാരനായ ജയ് കിഷോർ റായ് (52) ആണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് ബംഗളൂരു അമൃതഹള്ളിയിലെ സിന്ധി കോളജിലാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചെത്തിയ ഭാർഗവ് എന്ന വിദ്യാർഥിയാണ് കൊല നടത്തിയതെന്നു പോലീസ് പറഞ്ഞു.
കോളജിൽ ഫെസ്റ്റ് നടന്നുകൊണ്ടിരിക്കെ മദ്യപിച്ചെത്തിയ ഭാർഗവിനും കൂട്ടുകാർക്കും സെക്യൂരിറ്റി ഗാർഡ് പ്രവേശനം നിഷേധിച്ചു. തർക്കത്തെത്തുടർന്ന് ഭാർഗവ് അടുത്തുള്ള കടയിൽ പോയി കത്തി വാങ്ങി റായിയുടെ നെഞ്ചിൽ കുത്തുകയായിരുന്നു.
ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രതിയെ പിന്നീട് പിടികൂടി.