ലോകകപ്പുമായി രോഹിത്തും സംഘവും ഇന്ത്യയിലെത്തി
Thursday, July 4, 2024 6:58 AM IST
ന്യൂഡൽഹി: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമംഗങ്ങൾ ജന്മനാട്ടിലെത്തി. ബിസിസിഐ ഒരുക്കിയ പ്രത്യേക വിമാനത്തിലാണ് ടീം ബാർബഡോസിൽനിന്ന് ഇന്ത്യയിലേക്ക് തിരിച്ചത്.
ഞായറാഴ്ച മടങ്ങേണ്ടിയിരുന്ന ടീം, ബെറിൽ ചുഴലിക്കാറ്റിനെത്തുടർന്ന് ബാർബഡോസിൽ കുടുങ്ങുകയായിരുന്നു. രാവിലെ ഡൽഹിയിലെത്തിയ ടീം അംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും.
അതിനുശേഷം വിജയാഘോഷങ്ങൾക്കായി മുംബൈയിലേക്ക് പറക്കുന്ന ടീം മുംബൈ മുതൽ വാങ്കഡെ സ്റ്റേഡിയംവരെ വിജയാഘോഷ പ്രകടനം നടത്തും.