വാഹനാപകടം; രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎ തലനാരിഴയ്ക്ക് രക്ഷപെട്ടു
Thursday, July 4, 2024 12:15 AM IST
ജയ്പൂർ: വാഹനാപകടത്തിൽ നിന്നും രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎ തലനാരിഴയ്ക്ക് രക്ഷപെട്ടു. ബമൻവാസ് എംഎൽഎ ഇന്ദ്ര ദേവി സഞ്ചരിച്ച വാഹനാണ് അപകടത്തിൽപ്പെട്ടത്.
രാജസ്ഥാനിലെ ദൗസ-മുംബൈ എക്സ്പ്രസ്വേയിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് റോഡിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.
സവായ് മധോപൂർ ജില്ലയിലെ ബോൺലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അപകടത്തിൽ എംഎൽഎയുടെ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് എംഎൽഎയെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.