ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ മതചടങ്ങിനിടെ തിക്കിലും തിരക്കിലുംപ്പെട്ട് 27 പേര് മരിച്ചു
Tuesday, July 2, 2024 5:19 PM IST
ലഖ്നോ: മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലുംതിരക്കിലുംപ്പെട്ട് ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ 27 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാനും സാധ്യതയുണ്ട്.
ഹാഥ്റസ് ജില്ലയിലെ മുഗള്‍ഗര്‍ഹി ഗ്രാമത്തിലാണ് സംഭവം. മരിച്ചവരില്‍ 23 പേര് സ്ത്രീകളും മൂന്ന് പേര് കുട്ടികളുമാണ്. 27 മൃതദേഹങ്ങള്‍ ഇതുവരെ പോസ്റ്റ്മോര്‍ട്ടത്തിനായി എത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
മരിച്ചവരെ തിരിച്ചറിഞ്ഞറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവം സംബന്ധിച്ച് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.