ശമ്പളവും പ്രത്യേക ആനുകൂല്യങ്ങളും സ്വീകരിക്കില്ലെന്ന് പവൻ കല്യാൺ
Tuesday, July 2, 2024 12:25 AM IST
അമരാവതി: ശമ്പളവും പ്രത്യേക ആനുകൂല്യങ്ങളും സ്വീകരിക്കില്ലെന്ന് അറിയിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ തീരുമാനം.
തന്റെ ഓഫീസ് നവീകരണത്തെക്കുറിച്ചും ഫർണിച്ചർ വാങ്ങുന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥർ അഭിപ്രായം തേടിയെന്നും എന്നാൽ ഇക്കാര്യങ്ങൾ താൻ നിരസിച്ചുവെന്നും പവൻ കല്യാൺ അറിയിച്ചു.
താൻ നേതൃത്വം നൽകുന്ന പഞ്ചായത്ത് രാജ് വകുപ്പിന് മതിയായ ഫണ്ട് ഇല്ലെന്നതാണ് ഈ ആനുകൂല്യങ്ങൾ നിഷേധിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു.