ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ ബി​ആ​ർ​എ​സ് നേ​താ​വ് കെ. ​ക​വി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി. ക​വി​ത​യു​ടെ ര​ണ്ട് ജാ​മ്യാ​പേ​ക്ഷ​ക​ളി​ൽ മേ​യ് 28 ന് ​ഉ​ത്ത​ര​വ് മാ​റ്റി​വ​ച്ച ജ​സ്റ്റീ​സ് സ്വ​ര​ണ കാ​ന്ത ശ​ർ​മ്മ​യാ​ണ് ഹ​ർ​ജി​ക​ൾ ത​ള്ളി​യ​ത്.

സി​ബി​ഐ ചു​മ​ത്തി​യ അ​ഴി​മ​തി​ക്കേ​സി​ലും ഇ​ഡി​യു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ലും ത​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ വി​ചാ​ര​ണ കോ​ട​തി​യു​ടെ മേ​യ് ആ​റി​ലെ ഉ​ത്ത​ര​വി​നെ ക​വി​ത ചോ​ദ്യം ചെ​യ്തി​രു​ന്നു.

എ​ക്സൈ​സ് കേ​സി​ലെ 50 പ്ര​തി​ക​ളി​ൽ താ​നാ​ണു ഏ​ക സ്ത്രീ​യെ​ന്നും നി​യ​മം സ്ത്രീ​ക​ളെ മ​റ്റൊ​രു പ​ദ​വി​യി​ൽ നി​ർ​ത്തു​ന്ന​തി​നാ​ൽ ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ക​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ത​ക്ക ശ​ക്തി​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സി​ബി​ഐ​യും ഇ​ഡി​യും ക​വി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ർ​ത്തു. ര​ണ്ട് കേ​സു​ക​ളി​ലാ​യി ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ് ക​വി​ത.