തൃശൂരിൽ വീടിനു മുകളിലേക്ക് തെങ്ങ് വീണ് മൂന്ന് പേർക്ക് പരിക്ക്
Monday, July 1, 2024 6:13 PM IST
തൃശൂർ: ഇരട്ടപ്പുഴയിൽ വീടിനു മുകളിൽ തെങ്ങുവീണ് മൂന്ന് പേർക്ക് പരിക്ക്. പുലർച്ചെ നാലിനുണ്ടായ ശക്തമായ കാറ്റിൽ വീടിനു പിന്നിൽ നിന്നിരുന്ന തെങ്ങ് കെട്ടിടത്തിനു മുകളിലേക്ക് വീഴുകയായിരുന്നു.
ഇരട്ടപ്പുഴ കോളനി പടിയിൽ പുതുവീട്ടിൽ ഷറഫുദ്ധീന്റെ വീടിനു മുകളിലേക്കാണ് തെങ്ങ് മറിഞ്ഞു വീണത്. ഷറഫുദ്ധീന്റെ ഭാര്യ താഹിറ, താഹിറയുടെ സഹോദരിമാരായ സുബൈദ, ഷമീറ എന്നിവർക്കാണ് പരിക്കേറ്റത്.
ഹാളിൽ ഉറങ്ങി കിടന്നിരുന്നവർക്കാണ് പരിക്കേറ്റത്.