ചെ​ന്നൈ: ചെ​പ്പോ​ക്ക് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ടെ​സ്റ്റ് മ​ത്സ​ര​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ വ​നി​ത​ക​ളെ ത​ക​ര്‍​ത്ത് ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍. 10 വി​ക്ക​റ്റി​നാ​ണ് വി​ജ​യി​ച്ച​ത്.

ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ ഇ​ന്ത്യ നേ​ടി​യ 603 പി​ന്തു​ട​ര്‍​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക 266 റ​ണ്‍​സി​ന് പു​റ​ത്താ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഫോ​ളൊ​ഓ​ണ്‍ ചെ​യ്യേ​ണ്ടി വ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ 373 റ​ണ്‍​സ് എ​ടു​ത്ത് പു​റ​ത്താ​യി. ഇ​ന്ത്യ​യെ​ക്കാ​ള്‍ 36 റ​ണ്‍​സി​ന് ലീ​ഡ് നേ​ടി​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക പു​റ​ത്താ​യ​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ര്‍​ത്തി​യ 37 റ​ണ്‍​സ് വി​ജ​യ​ക്ഷ്യം പി​ന്തു​ട​ര്‍​ന്നി​റ​ങ്ങി​യ ഇ​ന്ത്യ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ വി​ജ​യം നേ​ടി. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ക്യാ​പ്റ്റ​ന്‍ ലോ​റാ വോ​ള്‍​വാ​ര്‍​ടും സൂ​നേ ലൂ​സും ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി തി​ള​ങ്ങി. ഇ​രു​വ​രും സെ​ഞ്ചു​റി നേ​ടി. ന​ഡൈ​ന്‍ ഡി ​ക്ല​ര്‍​ക്ക് അ​ര്‍​ദ്ധ​സെ​ഞ്ചു​റി​യും നേ​ടി.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി സ്‌​നേ​ഹ് റാ​ണ​യും ദീ​പ്തി ശ​ര്‍​മ​യും രാ​ജേ​ശ്വ​രി ഗെ​യ്ക്വാ​ദും ര​ണ്ട് വി​ക്ക​റ്റു​ക​ള്‍ വീ​തം നേ​ടി. പൂ​ജ വ​സ്ത്ര​ക്ക​ര്‍, ഷെ​ഫാ​ലി വ​ര്‍​മ, ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​ര്‍ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റു​ക​ളും വീ​ഴ്ത്തി.

സ്‌​നേ​ഹ് റാ​ണ​യാ​ണ് ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ന്‍ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ര്‍​ത്ത​ത്. എ​ട്ട് വി​ക്ക​റ്റു​ക​ളാ​ണ് താ​രം വീ​ഴ്ത്തി​യ​ത്. ദീ​പ്തി ശ​ര്‍​മ ര​ണ്ട് വി​ക്ക​റ്റു​ക​ളും നേ​ടി. സ്‌​നേ​ഹ് റാ​ണ ഇ​രു ഇ​ന്നിം​ഗ്‌​സു​ക​ളി​ലു​മാ​യി പ​ത്ത് വി​ക്ക​റ്റു​ക​ളാ​ണ് വീ​ഴ്ത്തി​യ​ത്.

ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ ഷെ​ഫാ​ലി വ​ര്‍​മ​യു​ടെ ഇ​ര​ട്ട​സെ​ഞ്ചു​റി​യു​ടേ​യും സ്മൃ​തി മ​ന്ദാ​ന​യു​ടെ സെ​ഞ്ചു​റി​യു​ടെ​യും മി​ക​വി​ലാ​ണ് കൂ​റ്റ​ന്‍ സ്‌​കോ​ര്‍ എ​ടു​ത്ത​ത്. ക്യാ​പ്റ്റ​ന്‍ ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റും റി​ച്ച ഘോ​ഷും ജെ​മീ​മ റോ​ഡ്രി​ഗ​സും അ​ര്‍​ദ്ധ​സെ​ഞ്ചു​റി നേ​ടി.