ട്വന്റി-20 കിരീടനേട്ടം: ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് നിയമസഭ; സഞ്ജു അഭിമാനമെന്ന് മുഖ്യമന്ത്രി
Monday, July 1, 2024 12:33 PM IST
തിരുവനന്തപുരം: ട്വന്റി-20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് അഭിനന്ദനമറിയിച്ച് കേരള നിയമസഭ. ഇന്ത്യൻ താരങ്ങൾ രാജ്യത്തിന് അഭിമാനമാണെന്നും സഞ്ജു സാംസണിന്റെ സാന്നിധ്യം കേരളത്തിന് അഭിമാനം നല്‍കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരിച്ചെത്തുന്ന താരത്തിന് കേരള സർക്കാരിന്റെ നേതൃത്വത്തിൽ വൻ വരവേല്‍പ്പ് നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ത്യൻ ടീമിന്റെ വിജയം ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്രതിഭാശാലികളുടെ കൂട്ടമായ ഇന്ത്യൻ ടീം ശക്തമായ തിരിച്ച് വരവ് നടത്തിയാണ് കലാശപ്പോരിൽ കിരീടം നേടിയതെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.
വെസ്റ്റ്ഇൻഡീസിലും യുഎസിലുമായി നടന്ന ട്വന്റി-20 ലോകകപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ ഏഴു റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.